'സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍, ശിവശങ്കര്‍ വലിയ സമ്പാദ്യമുണ്ടാക്കി', ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

'സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍, ശിവശങ്കര്‍ വലിയ സമ്പാദ്യമുണ്ടാക്കി', ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം.ശിവശങ്കറെന്ന് ഇ.ഡിയുടെ കുറ്റപത്രം. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് ഇ.ഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി.

രേഖകള്‍ ഉള്‍പ്പടെ ആയിരം പേജുകള്‍ വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റംസും എന്‍.ഐ.എയും ഇ.ഡിയും സ്വര്‍ണക്കടത്തിന്റെ വിവിധ വശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങുന്ന സംഘത്തിന് എല്ലാ സഹായവും ശിവശങ്കര്‍ ചെയ്തുനല്‍കി, ശിവശങ്കറിന്റെ അറിവോടെയാണ് കള്ളക്കടത്ത് നടന്നത്. കള്ളക്കടത്തിലൂടെ വലിയ സമ്പാദ്യമാണ് ശിവശങ്കര്‍ നേടിയത്. ഈ സമ്പാദ്യമെല്ലാം കൈകാര്യം ചെയ്യാന്‍ ശിവശങ്കര്‍ സ്വപ്‌നയെയാണ് ചുമതലപ്പെടുത്തിയതെന്നും, സ്വപ്‌നയുടെ ലോക്കറില്‍ നിന്നും കണ്ടെടുത്ത ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും ശിവശങ്കറിന്റേതാണെന്നും ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നു.

ED Submit Charge Sheet Against M Sivasankar

Related Stories

No stories found.
logo
The Cue
www.thecue.in