ഡി.വൈ.എഫ്.ഐക്ക് ഇനി പുതിയ നേതൃത്വം; മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു

ഡി.വൈ.എഫ്.ഐക്ക് ഇനി പുതിയ നേതൃത്വം; മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു

കേന്ദ്ര-സംസ്ഥാന സമിതികളിൽ നേതൃമാറ്റത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ. നിലവിൽ അഖിലേന്ത്യാ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് ഉടൻ സ്ഥാനമൊഴിയും.

സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റായേക്കും. അടുത്തയാഴ്ച്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയാണ് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ജെയ്ക്ക്.സി.തോമസും ദേശീയരാഷ്ട്രീയത്തിലേക്ക് കടക്കുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള യുവത്വം കൂടുതൽ ദേശീയരംഗത്തേക്ക് വരണമെന്ന തീരുമാനമാണ് ജെയ്ക്കിന് ദേശീയസമിതിയിലേക്കുള്ള വഴി തുറന്നത്.

അഖിലേന്ത്യാ പ്രസിഡന്റായിരിക്കുമ്പോളാണ് മുഹമ്മദ് റിയാസ് നിയമസഭയിലേക്ക് മത്സരിച്ചതും മന്ത്രിയായതും. അതുകൊണ്ടുതന്നെ മന്ത്രി എന്ന നിലയിലുള്ള തന്റെ കടമകൾ കൃത്യമായി നിറവേറ്റേണ്ടതിനാലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. എ.എ റഹീം ദേശീയരാഷ്ട്രീയത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനസമിതികളിലും നേതൃമാറ്റം ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in