പന്നിയിറച്ചിയും പോത്തിറച്ചിയും, ഹലാല്‍ വിവാദത്തില്‍ സ്ട്രീറ്റ് ഫുഡ് പ്രതിഷേധം നടത്തി ഡിവൈഎഫ്‌ഐ

പന്നിയിറച്ചിയും പോത്തിറച്ചിയും, ഹലാല്‍ വിവാദത്തില്‍ സ്ട്രീറ്റ് ഫുഡ് പ്രതിഷേധം നടത്തി ഡിവൈഎഫ്‌ഐ

ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തി. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പ്രതിഷേധത്തില്‍ ഡി.വൈ.എഫ്.ഐ പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പി.

ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമെന്ന് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം പറഞ്ഞു.

പരിപാടി മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. മുമ്പ് ബീഫ് നിരോധന പ്രചാരണമുണ്ടായ സമയത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു.

ഭക്ഷണത്തില്‍ മത വര്‍ഗീയ വിഷം കലര്‍ത്താന്‍ വന്നവര്‍ക്ക് ഈ നാട് നല്‍കുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. സംഘപരിവാര്‍ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എസ് സതീഷ് പ്രതികരിച്ചു.

എസ് സതീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'ഫുഡ് സ്ട്രീറ്റ്' പൊള്ളേണ്ടവര്‍ക്ക് പൊള്ളുന്നുണ്ട്.

ഭക്ഷണത്തില്‍ മത വര്‍ഗീയ വിഷം കലര്‍ത്താന്‍ വന്നവര്‍ക്ക് ഈ നാട് നല്‍കുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. സംഘപരിവാര്‍ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ല.

ഇപ്പൊ ചിലര്‍ക്ക് സംശയം ഫുഡ് സ്ട്രീറ്റില്‍ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ് ?? ഉത്തരം കേരളത്തില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്.

ഞങ്ങള്‍ക്കിഷ്ടമില്ലാത്തത് നിങ്ങള്‍ കഴിക്കാന്‍പാടില്ലയെന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുമാണെങ്കില്‍ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങള്‍ തിന്നോള്ളൂ.. ഞങ്ങള്‍ക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാന്‍ പറയാതിരുന്നാല്‍ മതി.

'തുപ്പി' കൊടക്കുന്ന ഭക്ഷണമാണ് ഹലാല്‍ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തില്‍ പോലും വര്‍ഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസര്‍ജം പേറുന്നതുകൊണ്ടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in