പഠനം മുടങ്ങാതിരിക്കാന്‍ ടിവിയുമായെത്തി, അവസ്ഥ കണ്ട് വീട് നന്നാക്കി നല്‍കി ഡിവൈഎഫ്‌ഐ

പഠനം മുടങ്ങാതിരിക്കാന്‍ ടിവിയുമായെത്തി, അവസ്ഥ കണ്ട് വീട് നന്നാക്കി നല്‍കി ഡിവൈഎഫ്‌ഐ

കൊവിഡ് കാലത്ത് മാതൃകയാവുകയാണ് കോട്ടയം കടുത്തുരുത്തിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. വീട്ടില്‍ ടിവി ഇല്ലാത്ത കുട്ടികള്‍ക്ക് ടിവി എത്തിച്ചു നല്‍കാന്‍ പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, വീടിന്റെ അവസ്ഥ കണ്ട് അറ്റകുറ്റപ്പണികള്‍ ചെയ്ത് നല്‍കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടിവി ചലഞ്ചിന്റെ ഭാഗമായായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കടുത്തുരുത്തി സ്വദേശി ബിജുവിന്റെ വീട്ടിലെത്തിയത്. ബിജുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു. വീടിന്റെ ശോചനീയ അവസ്ഥ നേരില്‍ കണ്ട പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി ചെയ്ത് കൊടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു.

കടുത്തുരുത്തിയിലെ സിപിഎം നേതൃത്വം കൂടി ഇടപെട്ടതോടെ വീടിന്റെ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാകുകയായിരുന്നു. വീടിന്റെ ചിത്രങ്ങളും ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.