ഇറാഖ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി; സുരക്ഷിതനെന്ന് ഖാദിമി

ഇറാഖ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി; സുരക്ഷിതനെന്ന് ഖാദിമി

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. ബാഗ്ദാദിലെ ഗ്രീന്‍ സോണിലുള്ള ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. താന്‍ സുരക്ഷിതനാണെന്ന് ഖാദിമി പിന്നീട് ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് നടക്കുന്ന ഇറാഖില്‍ അന്തിമഫലത്തെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായത്. 2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി അധികാരത്തിലെത്തിയത്. വലിയ പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധനമന്ത്രിയുടെ വസതിക്ക് സമീപം സംഘര്‍ഷം നടന്നിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in