'പാവപ്പെട്ടവര്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ നേടിയെടുക്കാമെന്നതിന്റെ തെളിവാണ് സ്ഥാനാരോഹണം'; രാഷ്ട്രപതിയായി ചുമതലയേറ്റ് ദ്രൗപദി മുര്‍മു

'പാവപ്പെട്ടവര്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ നേടിയെടുക്കാമെന്നതിന്റെ തെളിവാണ് സ്ഥാനാരോഹണം'; രാഷ്ട്രപതിയായി ചുമതലയേറ്റ് ദ്രൗപദി മുര്‍മു

Published on

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

വലിയ ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അത് നിറവേറ്റും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമാണെന്ന് ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ദ്രൗപദി മുര്‍മു പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കണം. രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തില്‍ നിന്നും തനിക്ക് രാഷ്ട്രപതി പദവിയിലേക്ക് എത്താനായത് രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് വളരെ വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു.

വലിയ സ്വപ്‌നങ്ങള്‍ കാണാനും അത് നേടിയെടുക്കാനും ഈ സ്ഥാനാരോഹണത്തിലൂടെ പാവപ്പെട്ടവര്‍ക്ക് സാധിക്കുമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.

താന്‍ രാഷ്ട്രപതിയായത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയര്‍ത്തിപ്പിടിക്കുമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ പ്രസിഡന്റാണ് ദ്രൗപദി മുര്‍മു.

logo
The Cue
www.thecue.in