ഡ്രാഗണ്‍ ഫ്രൂട്ടല്ല, ഇനി മുതല്‍ 'കമലം'; പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍

ഡ്രാഗണ്‍ ഫ്രൂട്ടല്ല, ഇനി മുതല്‍ 'കമലം'; പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍

'ഡ്രാഗണ്‍ ഫ്രൂട്ടിന്റെ' പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍. 'കമലം' എന്നാണ് പഴത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. താമരയുടെ ആകൃതിയുമായുള്ള സാമ്യമാണ് പഴത്തിന് കമലം എന്ന് പേര് നല്‍കാനുള്ള കാരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ 'ഡ്രാഗണ്‍ ഫ്രൂട്ട്' എന്ന പേര് പഴത്തിന് യോജിച്ചതല്ല. അതുകൊണ്ടാണ് 'കമലം' എന്ന് പേര് നല്‍കാന്‍ തീരുമാനിച്ചത്. കമലം എന്നത് സംസ്‌കൃത പദമാണ്. ഇനി മുതല്‍ 'കമലം' എന്ന പേരില്‍ മാത്രമാകും ഡ്രാഗണ്‍ ഫ്രൂട്ട് അറിയപ്പെടുക. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട പേറ്റന്റിന് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കി. പേര് മാറ്റത്തിന് രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ നല്‍കേണ്ടെന്നാണ് വിജയ് രൂപാണി മാധ്യമങ്ങളോട് പറഞ്ഞത്.

Dragon Fruit Renamed As Kamalam In Gujarat

Related Stories

No stories found.
logo
The Cue
www.thecue.in