'ഞായറാഴ്ച ലോക്ക്ഡൗണ്‍ വിഡ്ഢിത്തം, പിന്‍വലിച്ച് മാപ്പ് പറയണം', രാത്രി കര്‍ഫ്യൂ കരിനിയമമെന്ന് ഡോ.എസ്.എസ്.ലാല്‍

'ഞായറാഴ്ച ലോക്ക്ഡൗണ്‍ വിഡ്ഢിത്തം, പിന്‍വലിച്ച് മാപ്പ് പറയണം', രാത്രി കര്‍ഫ്യൂ കരിനിയമമെന്ന് ഡോ.എസ്.എസ്.ലാല്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗണ്‍ വിഡ്ഢിത്തമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ഇന്ത്യ പ്രൊഫണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോ.എസ്.എസ്.ലാല്‍. ഞായറാഴ്ച ദിവസത്തെ ലോക്ക്ഡൗണ്‍ ശനിയാഴ്ച തിരക്ക് കൂട്ടാന്‍ മാത്രമാണ് സഹായിക്കുന്നത്.

കേരളത്തിലെ രാത്രി കര്‍ഫ്യൂ കരിനിയമമാണ്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഉപദേശിച്ച മഹാന്മാരുടെ തലയ്ക്കുള്ളിലാണ് ഇരുട്ടെന്നും ഡോ.എസ്.എസ്.ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഞായറാഴ്ച ലോക് ഡൗണ്‍ വിഡ്ഢിത്തം. ഞായറാഴ്ച ദിവസത്തെ ലോക് ഡൗണ്‍ ഒരു മണ്ടന്‍ തീരുമാനമാണ്. ശനിയാഴ്ച തിരക്ക് കൂട്ടാന്‍ മാത്രമാണ് അത് സഹായിക്കുന്നത്. ഈ ശനിയാഴ്ച രാത്രി നാഷണല്‍ ഹൈവേ പോലും വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

ഒച്ചിന്റെ വേഗതയിലാണ് ട്രാഫിക്. ബസുകള്‍ക്കുള്ളിലും വലിയ തിരക്ക്. ഞായറാഴ്ചയ്ക്ക് മുമ്പ് എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്താന്‍ നെട്ടോട്ടമോടുന്ന മനുഷ്യര്‍ക്ക് എന്ത് സാമൂഹ്യ അകലം? ഞായറാഴ്ച ഒരു കാരണവശാലും വാഹനവുമായി പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് സാമാന്യ ജനം മനസിലാക്കിയിരിക്കുന്നത്. കൃത്യമായി ആര്‍ക്കും അറിയില്ല എങ്കിലും.

ഞായറാഴ്ച്ച ലോക് ഡൗണ്‍ പിന്‍വലിച്ച് മാപ്പും പറയണം. രാത്രി കര്‍ഫ്യൂവും കരിനിയമമാണ്. കേരളത്തില്‍ രാത്രി കര്‍ഫ്യൂ ഉപദേശിച്ച മഹാന്മാരുടെ തലയ്ക്കുള്ളിലാണ് ഇരുട്ട്.'

Related Stories

No stories found.
logo
The Cue
www.thecue.in