കൊവിഡ് ലക്ഷണങ്ങള്‍; ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ് ലക്ഷണങ്ങള്‍; ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ് ബാധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. പനി, ചുമ ഉള്‍പ്പെടെയുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍ നിന്നും ആശുപത്രിയിലേക്ക് മാറുകയാണെന്ന് ട്രംപ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെയാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്.

വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രംപ് ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പിന്തുണ നല്‍കിയവര്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. തന്റെയും മെലാനിയയുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും 18 സെക്കന്റുള്ള വീഡിയോയിലൂടെ ട്രംപ് അറിയിച്ചു.

കൊവിഡിനെതിരെ അമേരിക്ക വികസിപ്പിക്കുന്ന ആന്റി ബോഡി ട്രംപിന് നല്‍കിയിരുന്നു.ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സംവാദത്തില്‍ ട്രംപിനൊപ്പം പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in