ഡോളര്‍ക്കടത്ത്, അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു; സഭയ്ക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്ന് പ്രതിപക്ഷത്തിന്റെ വ്യത്യസ്ത പ്രതിഷേധം

ഡോളര്‍ക്കടത്ത്, അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു; സഭയ്ക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്ന് പ്രതിപക്ഷത്തിന്റെ വ്യത്യസ്ത പ്രതിഷേധം

Published on

തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ചചെയ്യണമെന്നുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

സഭയ്ക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നാണ് പ്രതിപക്ഷത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം.

സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി തേടിയ പിടി തോമസ് എം.എല്‍.എ തന്നെയാണ് സഭയ്ക്ക് പുറത്ത് ചേര്‍ന്ന പ്രതീകാത്മ സഭയിലും പ്രമേയം അവതരിപ്പിച്ചത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഗുരുരതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

പറഞ്ഞത് സ്വപ്‌ന സുരേഷാണെങ്കിലും സരിത്താണെങ്കിലും ആ തെളിവകുള്‍ പ്രധാനപ്പെട്ടതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ഘടകകക്ഷികളില്‍ ഓരോരുത്തരും പ്രമേയത്തെ പിന്താങ്ങിക്കൊണ്ട് സംസാരിച്ചു.

അടിയന്തര പ്രമേയത്തിന് പിടി തോമസ് എം.എല്‍.എ അനുമതി തേടിയപ്പോള്‍ വിവിധ കോടതികളുടെ പരിഗണനയില്‍ ഉള്ള വിഷയമാണിതെന്നും അതിനാല്‍ത്തന്നെ ഇത് സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സ്പീക്കര്‍ വിലയിരുത്തുകയായിരുന്നു.

logo
The Cue
www.thecue.in