ഉമ്മന്‍ചാണ്ടിയുടെ പൊതുജീവിതം പറഞ്ഞ് ഡോക്യുമെന്ററി, 'ദ അണ്‍നോണ്‍ വാരിയര്‍'; ടീസര്‍ പുറത്തിറക്കി മമ്മൂട്ടി

ഉമ്മന്‍ചാണ്ടിയുടെ പൊതുജീവിതം പറഞ്ഞ് ഡോക്യുമെന്ററി, 'ദ അണ്‍നോണ്‍ വാരിയര്‍'; ടീസര്‍ പുറത്തിറക്കി മമ്മൂട്ടി

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി മമ്മൂട്ടി. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഒരുക്കുന്ന ഡോക്യുമെന്ററിക്ക് 'ദ അണ്‍നോണ്‍ വാരിയര്‍' എന്നാണ് പേരിട്ടിരിക്കുന്നത്.

മലയാളം കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡോക്യുമെന്ററി പുറത്തിറങ്ങും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാകും ഡോക്യുമെന്ററിയുടെ റിലീസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്യുമെന്ററിയുടെ ടീസര്‍ മമ്മൂട്ടി റിലീസ് ചെയ്തത്.

മക്ബൂര്‍ റഹ്മാനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിക്കായി സംഗീതം ചെയ്തിരിക്കുന്നത് അശ്വിന്‍ ജോണ്‍സനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in