പ്രചരിക്കുന്ന വാർത്തകളിൽ വിഷമമുണ്ട്, എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്നു; വ്യാജ വാർത്തയിൽ പ്രതികരിച്ച് ഉർവ്വശി

പ്രചരിക്കുന്ന വാർത്തകളിൽ വിഷമമുണ്ട്, എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്നു; വ്യാജ വാർത്തയിൽ പ്രതികരിച്ച് ഉർവ്വശി

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് നടി ഉർവശിയുടെ പ്രതികരണം എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉർവ്വശി. താൻ പറഞ്ഞതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ വിഷമമുണ്ടാക്കി എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഉർവ്വശി കുറിച്ചു. ആത്യന്തികമായി താനൊരു കലാകാരിയാണെന്നും ഇപ്പോൾ താൻ അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നത് എന്നും എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് എന്നും പോസ്റ്റിൽ ഉർവ്വശി വ്യക്തമാക്കി.

ഉർവശിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളേ, എൻറെ പേരിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതിൽ എനിക്കു വിഷമമുണ്ട്. ആത്യന്തികമായി ഞാൻ ഒരു കലാകാരിയാണ്. അഭിനയത്തിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. അറിയിച്ചുകൊള്ളട്ടെ. ഒരു കലാകാരിയ്ക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസ്സായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക..നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്ക്ക് എൻറെ അഭ്യർത്ഥനയാണത്.

പ്രചരിച്ച പോസ്റ്റ്
പ്രചരിച്ച പോസ്റ്റ്

ഭാര്യയുടെ ഗർഭത്തിൽ സംശയിച്ച് അവളെ വനത്തിൽ ഉപേക്ഷിച്ച രാമൻ ഒരു ദൈവമാണെന്ന് കരുതുന്നില്ല എന്നും അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെയാണ് എന്നുമാണ് ഉർവ്വശിയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ച പോസ്റ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in