ഈ ചൂണ്ടുവിരലുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രോശം; ലീല സന്തോഷ്

ഈ ചൂണ്ടുവിരലുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രോശം;  ലീല സന്തോഷ്

മീ ടു വിവാദത്തില്‍ നടന്‍ വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്.

'' ഈ ചൂണ്ടുവിരലുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഒരു ആക്രോശമായിട്ട് മാത്രമേ കാണാനാവൂ,' എന്ന് ലീല സന്തോഷ് ഫേസ്ബുക്കില്‍ എഴുതി. മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റ് നിന്ന് വിരല്‍ചൂണ്ടി വിനായകനോട് കയര്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.

പന്ത്രണ്ട് സിനിമയോട് അനുബന്ധിച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു മാധ്യമ പ്രവര്‍ത്തകരും വിനായകനും തമ്മില്‍ തര്‍ക്കമുണ്ടായത്. വിനായകനോട് മാധ്യമ പ്രവര്‍ത്തകര്‍ എഴുന്നേറ്റ് നിന്ന് പ്രകോപനപരമായി പെരുമാറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

പ്രസ് മീറ്റില്‍ വിനായകനോടുള്ള മാധ്യമ പ്രവര്‍ത്തകരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ വലിയ വിമര്‍ശനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.

The Cue
www.thecue.in