നികേഷിനെ ഒറ്റപ്പെടുത്തിയാല്‍ ഏറ്റെടുക്കാന്‍ ആളില്ലാതാവും, കുറ്റം കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളുടേത്; ഹരീഷ് വാസുദേവന്‍

നികേഷിനെ ഒറ്റപ്പെടുത്തിയാല്‍ 
ഏറ്റെടുക്കാന്‍ ആളില്ലാതാവും, 
കുറ്റം കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളുടേത്;  ഹരീഷ് വാസുദേവന്‍

ദിലീപ് പ്രതിയായ ബലാത്സംഗ കേസിന്റെ വിചാരണ നടപടികള്‍ ജനങ്ങളെ വിശദമായി അറിയിക്കേണ്ടതില്ല എന്ന കോടതി വിധി മേല്‍ക്കോടതിയില്‍ പോയി ചലഞ്ച് ചെയ്യാന്‍ കേരളത്തിലെ ഒരു മാധ്യമങ്ങള്‍ക്കും തോന്നിയില്ല എന്നത് കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ കറുത്ത ഏടാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍.

ദീലീപ് കേസ് റിപ്പോര്‍ട്ട് ചെയ്യേണ്ട എന്ന് കോടതി ഉത്തരവ് ഉള്ളിടത്തോളം അത് ലംഘിച്ചാല്‍ കേസെടുക്കും. നികേഷ് കുമാറിന് അതറിയാവുന്നതാണ്. ബാലചന്ദ്രകുമാറിന്റെ ഇന്റര്‍വ്യു പ്രസിദ്ധപ്പെടുത്തിയാല്‍ അതൊരിക്കലും ഗാഗ് ഓര്‍ഡറിന്റെ ലംഘനമാകുന്നില്ല. കേസിന്റെ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ലംഘനമാകുന്നുള്ളു. അത് നികേഷ് കുമാര്‍ ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇത് അറിയിക്കണമെന്ന് താത്പര്യമില്ലാത്ത ഇടത്താണ് നികേഷ് കുമാര്‍ നിയമം ലംഘിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അതിന്റെ വില നികേഷ് ഒറ്റയ്ക്ക് കൊടുക്കണോ എന്നുള്ളതാണ് നമ്മള്‍ ആലോചിക്കേണ്ടത്. ഇതില്‍ നികേഷിനെ ഒറ്റപ്പെടുത്തിയാല്‍ നാളെ ഇത്തരം പ്രവൃത്തി ചെയ്യാന്‍ ഇവിടെ ആളില്ലാതാകുമെന്നും ഹരീഷ് വാസുദേവന്‍ ദ ക്യുവിനോട് പറഞ്ഞു.

ഹരീഷ് വാസുദേവന്‍ പറഞ്ഞത്

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്നുള്ളത് കോടതി ഉത്തരവാണ്. അതറിയാവുന്ന ആള്‍ അത് ലംഘിച്ചാല്‍ കേസെടുക്കും. സിവില്‍ ഡിസോബീഡിയന്‍സ് പോലെ അദ്ദേഹം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി എടുത്തതായിരിക്കും. അത്തരമൊരു പൊളിറ്റിക്കല്‍ ആക്ടിവിറ്റി ചെയ്യുമ്പോള്‍ അതിന് അതിന്റേതായ പ്രത്യാഘാതങ്ങള്‍ ഉണ്ട്. അതറിഞ്ഞുകൊണ്ട് തന്നെയായിരിക്കാം അദ്ദേഹം ചെയ്തിരിക്കുക.

ഇത് പത്രപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് എന്നൊന്നും പറയാന്‍ ഞാനില്ല. പത്ര പ്രവര്‍ത്തനം നിയമത്തിന് അകത്ത് മാത്രം നില്‍ക്കുന്ന ഒരു ജോലിയാണ്.

ആ ഉത്തരവ് ചോദ്യം ചെയ്യാന്‍ കേരളത്തിലെ ഒരു മാധ്യമസ്ഥാപനവും തയ്യാറിയില്ല എന്നതാണ് അതിലെ ജനാധിപത്യ വിരുദ്ധത. കേരളത്തിലെ ജനങ്ങളെ ദിലീപുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്ത് അറിയിക്കേണ്ടതില്ല എന്നൊരു കോടതി പറയുമ്പോള്‍ മേല്‍ക്കോടതിയില്‍ പോയി ആ ഉത്തരവ് ചലഞ്ച് ചെയ്യാന്‍ കേരളത്തിലെ ഒരു മാധ്യമങ്ങള്‍ക്കും തോന്നിയില്ല എന്നത് കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ഏടാണ്.

മാധ്യമ സ്ഥാപനങ്ങളുടെ കുറ്റമാണത്. അവര്‍ക്ക് കേരളത്തിലെ ജനങ്ങളെ ഇത് അറിയിക്കണമെന്ന് താത്പര്യമില്ലാത്ത ഇടത്താണ് നികേഷ് കുമാര്‍ നിയമം ലംഘിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അതിന്റെ വില നികേഷ് ഒറ്റയ്ക്ക് കൊടുക്കണോ, ഈ സമുഹം ഒന്നായിട്ടോ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നായിട്ടോ കൊടുക്കണോ എന്നുള്ളതാണ് നമ്മള്‍ ആലോചിക്കേണ്ടത്. ഇതില്‍ നികേഷിനെ ഒറ്റപ്പെടുത്തിയാല്‍ നാളെ ഇത്തരം പ്രവൃത്തി ചെയ്യാന്‍ ഇവിടെ ആളില്ലാതാകും.ബാലചന്ദ്രകുമാറിന്റെ ഇന്റര്‍വ്യു പ്രസിദ്ധപ്പെടുത്തിയാല്‍ അതൊരിക്കലും ഗാഗ് ഓര്‍ഡറിന്റെ ലംഘനമാകുന്നില്ല. കേസിന്റെ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ലംഘനമാകുന്നുള്ളു. അത് നികേഷ് കുമാര്‍ ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല

Related Stories

No stories found.
logo
The Cue
www.thecue.in