നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെട്ട് ദിലീപ്; വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെട്ട് ദിലീപ്; വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി
Published on

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍. വിചാരണ കോടതിയില്‍ ദിലീപ് പുതിയ ഹര്‍ജി നല്‍കിയത്. നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയ്ക്ക് കൈമാറണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കല്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നും എട്ടാം പ്രതിയായ ദിലീപ് പറയുന്നു.

ദൃശ്യങ്ങള്‍ ബൈജു പൗലോസ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ബൈജു പൗലോസ് അടക്കമുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ ദിലീപിനെതിരെ പുതിയ കേസ് എടുത്തിരുന്നു. അതിന് പിന്നാലെയാണ് ബൈജു പൗലോസിനെതിരെ ആരോപണവുമായി ദിലീപിന്റെ ഹര്‍ജി

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹര്‍ജി ചൊവ്വാഴ്ച്ചത്തേക്ക് ഹൈക്കോടതി മാറ്റി. അതു വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച്ച ഉച്ചക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in