'മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളെ കോണ്‍ഗ്രസ് വീണ്ടും കുത്തിനോവിക്കുന്നു'; അപവാദപ്രചരണം അവസാനിപ്പിക്കണമെന്ന് ധീരജിന്റെ കുടുംബം

'മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളെ കോണ്‍ഗ്രസ് വീണ്ടും കുത്തിനോവിക്കുന്നു'; അപവാദപ്രചരണം അവസാനിപ്പിക്കണമെന്ന് ധീരജിന്റെ കുടുംബം

കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും നടത്തുന്ന അപവാദപ്രചരണം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട ഇടുക്കി എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കുടുംബം.

മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളെ കോണ്‍ഗ്രസ് വീണ്ടും കുത്തിനോവിക്കുകയാണെന്നും ക്രൂരത അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അനുഭാവികളായ കുടുംബമായിട്ട് പോലും പാര്‍ട്ടിയില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം ഉണ്ടായില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സുധാകരനാണ് വോട്ട് ചെയ്തത്. ഒരു ആശ്വാസ വാക്ക് പോലും സുധാകരന്‍ പറഞ്ഞില്ലെന്നും ധീരജിന്റെ അച്ഛന്‍.

ധീരജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് തന്നെയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു മുരിക്കാശ്ശേരിയുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in