'യോഗ കരിക്കുലത്തിന്റെ ഭാഗമാക്കണം', എന്‍.സി.ഇ.ആര്‍.ടിയോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

'യോഗ കരിക്കുലത്തിന്റെ ഭാഗമാക്കണം', എന്‍.സി.ഇ.ആര്‍.ടിയോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

എന്‍.സി.ഇ.ആര്‍.ടി കരിക്കുലത്തില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ദേശീയ യോഗ ഒളിമ്പ്യാഡ് 2022നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശാരീരികവും വൈകാരികവുമായ ക്ഷേമത്തിനാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഊന്നല്‍ കൊടുക്കുന്നത് എന്നും മന്ത്രി പരാമര്‍ശിച്ചു.

സ്‌പോര്‍ട്‌സ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫിറ്റ്‌നസ് നേടാന്‍ സഹായകമാകും. യോഗ ആരോഗ്യത്തിന്റെയും ഫിസിക്കല്‍ എജുക്കേഷന്‍ പ്രധാനപ്പെട്ട ഭാഗമാണെന്നും പ്രധാന്‍ പറഞ്ഞു.

സ്‌കൂള്‍, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളില്‍ യോഗ ഒളിമ്പ്യാഡുകള്‍ നടത്താനും പ്രധാന്‍ എന്‍.സി.ഇ.ആര്‍.ടിയോട് നിര്‍ദേശിച്ചു.

2022 ജൂണ്‍ 18 മുതല്‍ 20 വരെ വിദ്യാഭ്യാസ മന്ത്രാലയവും നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗും ചേര്‍ന്നാണ് ദേശീയ യോഗ ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്.

Related Stories

No stories found.
The Cue
www.thecue.in