'പൊലീസിനോട് പറഞ്ഞാല്‍ ദിലീപ് കൊല്ലും', ബാലചന്ദ്രകുമാറിന്റെ ഭാര്യ പറഞ്ഞ മൊഴി വായിച്ച് ഡിജിപി

'പൊലീസിനോട് പറഞ്ഞാല്‍ ദിലീപ് കൊല്ലും', ബാലചന്ദ്രകുമാറിന്റെ ഭാര്യ പറഞ്ഞ മൊഴി വായിച്ച് ഡിജിപി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി വധഗൂഢാലോചന നടത്തിയത് പൊലീസിനോട് പറഞ്ഞാല്‍ ദിലീപ് നമ്മളെയും കൊന്നാലോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍. ഗൂഢാലോചന നടക്കുന്ന സമയത്ത് തന്നെ എല്ലാ കാര്യങ്ങളും ബാലചന്ദ്രകുമാര്‍ ഭാര്യയോട് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷന്‍. ദിലീപ് ഗൂഢാലോചന നടത്തിയതിന് നേര്‍സാക്ഷിയായ ആളാണ് ബാലചചന്ദ്രകുമാറെന്നും ഡിജിപി കോടതിയില്‍.

പ്രതി ദിലീപിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും പ്രൊസിക്യൂഷന്‍. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഢിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് പ്രതി. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ കൂട്ടത്തോടെ ഫോണ്‍ മാറ്റിയത് എന്തിനെന്നും സര്‍ക്കാര്‍. ഫോണിന്റെ ലോക്കിംഗ് പാറ്റേണ്‍ മജിസ്ട്രേറ്റിന് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു ദിലീപ് ഉള്‍പ്പെടെ പ്രതികള്‍. അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. ഓരോ നിമിഷവും അന്വേഷണത്തില്‍ നിര്‍ണായകമാണെന്നിരിക്കെയാണ് ദിലീപും കൂട്ടാളികളും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.

ഗൂഢാലോചന നടത്തിയെന്ന് ആരോപണമുള്ള ഫോണ്‍ കൈമാറാന്‍ പോലും ദിലീപും മറ്റ് പ്രതികളും ആദ്യം തയ്യാറായില്ല. ഏഴ് ഫോണുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറെണ്ണമേ ഉള്ളൂ എന്നാണ് പ്രതികളുടെ വാദം. അവരുടെ വാദം തെറ്റാണെന്ന് കോടതിക്കും ബോധ്യപ്പെട്ടതാണ്. അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത നിലപാടാണ് ദിലീപ് ഉള്‍പ്പെടെ പ്രതികളുടേത്.

പ്രൊസിക്യൂഷന്‍ പറഞ്ഞുപഠിപ്പിച്ച സാക്ഷിയില്ല ബാലചന്ദ്രകുമാര്‍. ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ അന്തിമവാദത്തിലാണ് പ്രൊസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രൊസിക്യൂഷന്‍. എം.ജി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ ദിലീപ് നടത്തിയ ഗൂഢാലോചനക്ക് സാക്ഷിയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥന് സംവിധായകന്‍ ബാലചന്ദ്രകുമാറുമായി യാതൊരു ബന്ധവുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in