പിണറായി വിജയന്‍ നൂറ് ശതമാനം പ്രൊഫഷണലായ വ്യക്തി; മുഖ്യമന്ത്രിയെക്കുറിച്ച് ബെഹ്‌റ

പിണറായി വിജയന്‍ നൂറ് ശതമാനം പ്രൊഫഷണലായ വ്യക്തി; മുഖ്യമന്ത്രിയെക്കുറിച്ച് ബെഹ്‌റ

മുഖ്യമന്ത്രി പിണറായി വിജയന്‍ നൂറ് ശതമാനം പ്രൊഫഷണലായ വ്യക്തിയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഞങ്ങള്‍ പരസ്പരം സംസാരിക്കുന്ന കാര്യങ്ങളൊക്കെ പ്രൊഫണലല്‍ വിഷയങ്ങള്‍ മാത്രമാണെന്നും കേരളത്തിലെ പൊലീസിനെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും ബെഹ്‌റ പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികനസങ്ങള്‍ വലിയ തോതില്‍ ഉണ്ടായി. സര്‍ക്കാരിനെ ആളുകള്‍ അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോര ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെഹ്‌റയുടെ പ്രതികരണം.

മുഖ്യമന്ത്രിയെ എല്ലാകാര്യങ്ങളും നേരിട്ട് അറിയിക്കണമെന്നും, വസ്തുതകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പിണറായി വിജയനെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. പൊലീസിന് തെറ്റുപറ്റിയ സമയത്ത് അത് സിബിഐയ്ക്ക് വിടാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ ഒരു സ്വീറ്റ്‌നെസുണ്ടെന്നും ബെഹ്‌റ പറഞ്ഞു. ജൂണ്‍ 30നാണ് ബെഹ്‌റ വിരമിക്കുന്നത്.

റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍കാന്ത്, വിജിലന്‍സ് ഡയറക്ടര്‍ കെ.സുദേഷ് കുമാര്‍, അഗ്നി സുരക്ഷാ സേനാ മേധാവിയാണ് ബി.സന്ധ്യ എന്നിവരുടെ പേരുകളാണ് അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in