കോതമംഗലത്ത് അരും കൊല; ഡെന്റൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു; പ്രതി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് അരും കൊല; ഡെന്റൽ വിദ്യാർഥിനിയെ സുഹൃത്ത്  വെടിവെച്ച് കൊന്നു; പ്രതി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശിനി മാനസയെയാണ് സുഹൃത്ത് രാഗിൻ വെടിവെച്ച് കൊന്നത്. വെടിവെച്ചതിന് ശേഷം രാഗിനും ജീവനൊടുക്കി. ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ നെല്ലിക്കുഴി ഡെന്റൽ കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയാണ് രാഗിൻ മാനസയെ വെടിവെച്ച് കൊന്നത്. എവിടെനിന്നാണ് രാഗിന് തോക്ക് കിട്ടിയതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് വിദ്യാഥിനിയാണ് മാനസ.

കോളേജിന് സമീപമുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന മാനസയുടെ മുറിയിലേയ്ക്കു രാഗിൻ എത്തുകയും തുടർന്ന് വാതിൽ അടച്ചതിന് ശേഷം വെടി വെയ്ക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The Cue
www.thecue.in