രാജുവിനെ യേശുവായി ചിത്രീകരിച്ചു, പരാതി നല്‍കി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍

രാജുവിനെ യേശുവായി ചിത്രീകരിച്ചു, പരാതി നല്‍കി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍
Published on

അഭയ കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ യേശുക്രിസ്തുവായി ചിത്രീകരിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍. മതവിദ്വേഷം പടര്‍ത്തുമെന്ന് ആരോപിച്ചാണ് പരാതി. ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്നയാളാണ് ചങ്ങനാശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

യേശുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് അപമാനകരമാണെന്ന് പരാതിയില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചയാള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യമുണ്ട്.

Democratic Christian Federation's Complaint

logo
The Cue
www.thecue.in