'അടുത്ത മുഖ്യമന്ത്രി ചെന്നിത്തല'; പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റ്

'അടുത്ത മുഖ്യമന്ത്രി ചെന്നിത്തല'; പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റ്

Published on

സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെന്ന് ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം. നെടുങ്കണ്ടത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറാണ് ചെന്നിത്തലയാകും അടുത്ത മുഖ്യമന്ത്രിയെന്ന് അവകാശപ്പെട്ടത്.

ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതോടെ ജില്ലയിലെ കാര്‍ഷിക ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ചെന്നിത്തല ഉദ്ഘാടന പ്രസംഗം നടത്തുന്നതിന് മുമ്പായി നടത്തിയ ആമുഖ പ്രസംഗത്തിലായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം.

logo
The Cue
www.thecue.in