വഴിയരികില്‍ മലവിസര്‍ജനം ചെയ്യാനിരുന്ന ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റില്‍

വഴിയരികില്‍ മലവിസര്‍ജനം ചെയ്യാനിരുന്ന
 ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 12നായിരുന്നു വില്ലുപുരത്തെ കാരൈ ഗ്രാമവാസിയും പെട്രോള്‍ പമ്പ് ജീവനക്കാരനുമായ ആര്‍ ശക്തിവേലിനെ(24) ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. റോഡരികില്‍ മലവിസര്‍ജനം നടത്തവെയായിരുന്നു ആക്രമണം. ശക്തിവേല്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് ഗ്രാമത്തിലെ ഒരു സ്ത്രീ ആരോപിക്കുന്നു. തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ ശക്തിവേലിനെ ഒരു മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

ഒബിസി വിഭാഗത്തിലെ പ്രബലരായ വാണിയാര്‍ വിഭാഗത്തിലുള്ളവര്‍ കൂടുതലായി താമസിക്കുന്ന മറ്റൊരു ഗ്രാമത്തില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ശക്തിവേലിന്റെ ആധാര്‍ കാര്‍ഡ് അടക്കം പരിശോധിക്കുകയും അതില്‍ ദളിതനാണെന്ന് കണ്ടെത്തുകയും ചെയ്തതിന് ശേഷമാണ് മര്‍ദിച്ചതെന്നും ഇത് ജാതിക്കൊലയാണെന്ന് കൊല്ലപ്പെട്ട ശക്തിവേലിന്റെ കുടുംബം ആരോപിച്ചു.

സംഭവ സമയത്ത് ശക്തിവേല്‍ ഒരു ജീന്‍സായിരുന്നു ധരിച്ചിരുന്നത്. വഴിയരികില്‍ ഇരുന്ന ജീന്‍സ് മുഴുവനായി അഴിക്കേണ്ടി വന്നത് സ്ത്രീ തെറ്റിദ്ധരിച്ചതാകാമെന്ന് ഗ്രാമവാസികളെ ചോദ്യം ചെയ്ത ഒരു പൊലീസുകാരന്‍ പറഞ്ഞു.

വഴിയരികില്‍ മലവിസര്‍ജനം ചെയ്യാനിരുന്ന
 ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റില്‍
തൂണില്‍ കെട്ടി തല്ലിച്ചതച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു, സവര്‍ണരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ദളിത് യുവാവ് മരിച്ചു  

ഉച്ചയ്ക്ക് പെട്രോള്‍ പമ്പില്‍ലേക്ക് പോകവെ ആയിരുന്നു ആക്രമണമെന്ന് ശക്തിവേലിന്റെ സഹോദരി തെയ്‌വണ്ണെ സണ്‍ഡേ എക്‌സ്‌പ്രെസിനോട് പറഞ്ഞു. ജോലി സ്ഥലത്ത് പരിശോധനയ്ക്കായി ആധാര്‍ കാര്‍ഡ് കൊണ്ടുചെല്ലാന്‍ പറഞ്ഞിരുന്നു.തിരിച്ചുവരാന്‍ നേരം ബെക്കില്‍ പെട്രോള്‍ തീര്‍ന്നു, ബൈക്ക് കുറച്ച് തള്ളാമെന്നും ഒരു സുഹൃത്തിനോട് പെട്രോള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെവന്നും ശക്തിവേല്‍ ഫോണിലൂടെ സഹോദരിയോട് പറഞ്ഞിരുന്നു. ഒപ്പം വയറ്റില്‍ അസ്വസ്ഥത തോന്നുന്നതിനാല്‍ അടുത്തെവിടെയെങ്കിലും മലവിസര്‍ജനം നടത്തേണമെന്നും പറഞ്ഞു.

കുറച്ച് സമയത്തിന് ശേഷം ഫോണില്‍ മറ്റൊരാള്‍ വിളിച്ച് ശക്തിവേലിനെ കെട്ടിയിട്ടിരിക്കുകയാണെന്നും ബോധുര്‍ ഹില്‍സിലേക്ക് ഉടന്‍ വരണമെന്നും ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ ശക്തിവേല്‍ വായില്‍ നിന്നും മൂക്കില്‍ നിന്നുമെല്ലാം ചോരയൊലിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ഇരുപതോളം പേര്‍ ചുറ്റും കൂടിയിരുന്നു, തന്നെ കണ്ടതും അവര്‍ ആക്രമണം കൂട്ടിയെന്നും സഹോദരി പറയുന്നു.

വഴിയരികില്‍ മലവിസര്‍ജനം ചെയ്യാനിരുന്ന
 ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റില്‍
ആള്‍ക്കൂട്ടം ജീവനോടെ തീകൊളുത്തിയ ദളിത് യുവാവ് മരിച്ചു; തല്ലിച്ചതച്ചിട്ടും അക്രമികള്‍ക്ക് മതിയായില്ലെന്ന് ബന്ധുക്കള്‍
അവരെ ഞാന്‍ തടയാന്‍ നോക്കി, പക്ഷേ അപ്പോള്‍ എന്നെ തള്ളിമാറ്റി, ആറ് മാസം പ്രായമുള്ള എന്റെ കുട്ടി താഴെ വീണു. എന്നോട് കുട്ടിയുമായി പോകാനാണ് ശക്തിവേല്‍ അപ്പോള്‍ പറയാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

ആക്രമണം തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് അവിടെ പൊലീസ് എത്തിയത്. ശക്തിവേലിനോടും സഹോദരിയോടും പൊലീസ് വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഒരു ബന്ധുവിന്റെ ബൈക്കില്‍ ശക്തിലിനെ കയറ്റി പിന്നില്‍ സഹോദരിയുമിരുന്ന് ഇരുവരും തിരിച്ചു പോന്നു.

വീട്ടില്‍ ചെന്ന് പണമെടുത്ത് ആശുപത്രിയില്‍ പോകാമെന്നായിരുന്നു കരുതിയത്. എന്നാല്‍ വീട്ടിലെത്തി ഞാനിറങ്ങിയപ്പോള്‍ തന്നെ ശക്തിവേല്‍ താഴേക്ക് വീണു. അത്രയും നേരം അവന്‍ അബോധാവസ്ഥയിലായിരുന്നു. പക്ഷേ മരിച്ചിരുന്നുവെന്ന് അറിയില്ലായിരുന്നു. അടുത്തുള്ള ആശുപത്രിയെ ഡോക്ടര്‍മാര്‍ കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നുവെന്ന് പറഞ്ഞു.

സഹോദരി

ആള്‍ക്കൂട്ടം ശക്തിവേലിന്റെ ആധാര്‍ കാര്‍ഡ് പരിശോധിച്ചെന്നും ദളിതനാണെന്ന് കണ്ടുവെന്നും സഹോദരി പറയുന്നു. മര്‍ദ്ദിക്കാന്‍ നേരം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ജാതിക്കൊലയാണോ ഇതെന്ന് അറിയാനാകു എന്ന് വില്ലുപുരം എസ്പി ഡി വിജയകുമാര്‍ പറഞ്ഞു. മര്‍ദനത്തിനെതുടര്‍ന്ന് ഹൃദയാഘാതം വന്നാണ് ശക്തിവേല്‍ മരിച്ചത്. പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in