ഐആര്‍സിടിസി ആപ്പിലെ അടിവസ്ത്രപ്പരസ്യം സഹിതം ട്വീറ്റ്: പരാതിപ്പെട്ടയാള്‍ക്ക് എട്ടിന്റെ പണി 

ഐആര്‍സിടിസി ആപ്പിലെ അടിവസ്ത്രപ്പരസ്യം സഹിതം ട്വീറ്റ്: പരാതിപ്പെട്ടയാള്‍ക്ക് എട്ടിന്റെ പണി 

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിനുള്ള ഐആര്‍സിടിസി ആപ്പില്‍ മോശം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് ട്വീറ്റ് ചെയ്തയാള്‍ക്ക് എട്ടിന്റെ പണി. ഉപയോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി ഇത്തരത്തിലായതിനാലാണ് അത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഐആര്‍സിടിസിയുടെ മറുപടി.

ആനന്ദ് കുമാറെന്ന ട്വിറ്റര്‍ യൂസറാണ് ഐആര്‍സിടിസിക്കെതിരെ ട്വീറ്റിലൂടെ പരാതി ഉന്നയിച്ചത്.

ആപ്പില്‍ നിറയെ വള്‍ഗര്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്നും ഇത് അരോചകമാണെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെയും ഐആര്‍സിടിസി ഒഫീഷ്യല്‍ സൈറ്റിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകളിലേക്ക് ടാഗ് ചെയ്ത്, ഇക്കാര്യം പരിശോധിക്കണമെന്ന് ആനന്ദ് ആവശ്യപ്പെട്ടു.

വനിതകള്‍ക്കുള്ള അടിവസ്ത്രങ്ങളുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്. എന്നാല്‍ അധികം വൈകാതെ ഇന്ത്യന്‍ റെയില്‍വേയ്‌സ് സേവയുടെ മറുപടി വന്നു.

ഐആര്‍സിടിസി, ഗൂഗിളിന്റെ പരസ്യ വിതരണ സംവിധാനമായ എഡിഎക്‌സ് ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോക്താവിന്റെ തിരച്ചില്‍ ചരിത്രവുമായി (Browsing History) പൊരുത്തപ്പെട്ടാണ് പ്രവര്‍ത്തിക്കുക. ഉപയോക്താവിന്റെ തിരച്ചില്‍ രീതിക്കനുസരിച്ചുള്ള പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുക. ഇത്തരം പരസ്യങ്ങള്‍ ഇനി വരാതിരിക്കാന്‍ ഇതുവരെയുള്ള ബ്രൗസിങ് ഹിസ്റ്ററി ഡീലീറ്റ് ചെയ്യുക.

ഐആര്‍സിടിസി

ആനന്ദിന്റെ ട്വീറ്റിനുള്ള ഐആര്‍സിടിസിയുടെ ഈ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് തങ്ങളുടെ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in