സ്വര്‍ണ്ണം കവരാന്‍ സഹായിച്ചത് ടിപി കേസിലെ പ്രതികള്‍, പകരം ലാഭവിഹിതം കൊടുത്തു, അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണ്ണം കവരാന്‍ സഹായിച്ചത് ടിപി കേസിലെ പ്രതികള്‍, പകരം ലാഭവിഹിതം കൊടുത്തു, അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്
Published on

കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ സഹായിച്ചത് ടിപി കേസിലെ പ്രതികളാണെന്ന് ആര്‍ജുന്‍ ആയങ്കി കസ്സംസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്.

കരിപ്പൂര്‍ സംഭവത്തില്‍ താന്‍ ഭാഗമായിട്ടില്ലെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. അതേസമയം ഇതിന് മുന്‍പും സ്വര്‍ണ്ണക്കടത്തുകാരുടെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്നിട്ടുണ്ടെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ ആയങ്കി സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കരിപ്പൂരിലെത്തിയത് പണം വാങ്ങാനാണെന്നും സ്വര്‍ണ്ണം കവരാനല്ലെന്നും അര്‍ജുന്‍ പറഞ്ഞു.

അതേസമയം തെളിവില്ലാത്ത കാര്യങ്ങളില്‍ തന്റെ പങ്ക് സമ്മതിച്ച് രക്ഷപ്പെടാനാണോ അര്‍ജുന്‍ സമ്മതിക്കുന്നതെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. അര്‍ജുന്‍ മൊഴിയില്‍ പറയുന്ന എല്ലാവരെയും വിളിച്ച് വരുത്തി വ്യക്തത വരുത്താനാണ് കസ്റ്റംസിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ടിപി കേസ് പ്രതികളെയും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളുണ്ട്.

കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ സഹായിച്ച ടിപി കേസ് പ്രതികള്‍ക്ക് പകരം ലാഭവിഹിതം നല്‍കിയെന്നും അര്‍ജുന്‍ സമ്മതിച്ചതായി മൊഴിയില്‍ പറയുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിപി കേസിലെ പ്രതികള്‍ നിര്‍ദേശിക്കുന്ന ആളുകള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരുന്നത്. കരിപ്പൂര്‍ സംഭവത്തിന് ശേഷം പാനൂര്‍ ചൊക്ലി മേഖലയിലാണ് അര്‍ജുന്‍ ഒളിവില്‍ പോയത്. ഇതിന് സഹായം ലഭിച്ചുവെന്നും മൊഴികളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in