സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് ഗുരുതരപരിക്ക്

സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് ഗുരുതരപരിക്ക്

Published on

സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവെയ്പ്പില്‍ 4 ജവാന്മാര്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു സംഭവം.

പുലര്‍ച്ചെ 3.45ന് റിതേഷ് രഞ്ജന്‍ എന്നയാളാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേര്‍ മരിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രണ്ട് ജവാന്മാരെ വിദഗ്ധചികിത്സയ്ക്കായി വിമാനമാര്‍ഗം റായ്പുരിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. എന്തിനായിരുന്നു സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് സിആര്‍പിഎഫ് നിര്‍ദേശം നല്‍കിയി.

logo
The Cue
www.thecue.in