മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന; പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന; പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ജോര്‍ജിന് നോട്ടീസ് നല്‍കും.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എം.എല്‍.എ കെ.ടി. ജലീല്‍ കന്റോണ്‍മെന്റ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍. പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പങ്കുണ്ടെന്നായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മന്ത്രി കെ.ടി. ജലീല്‍ പരാതി നല്‍കിയത്.

ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പിയുടെ കീഴിലാണ് 12 അംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.

സ്വപ്‌ന സുരേഷിനോട് തിങ്കളാഴ്ച കേസില്‍ ഹാജരാകാന്‍ പറഞ്ഞെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വപ്‌നയ്ക്ക് മറ്റൊരു ദിവസത്തേക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in