കോഴക്കേസ്: ഫോണ്‍ നഷ്ടപ്പെട്ടെന്ന മൊഴി തെറ്റ്, കെ.സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

കോഴക്കേസ്: ഫോണ്‍ നഷ്ടപ്പെട്ടെന്ന മൊഴി തെറ്റ്, കെ.സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ സുരേന്ദ്രന്‍ നല്‍കിയ മൊഴികള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. കോഴക്കേസിലെ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നായിരുന്നു കെ.സുരേന്ദ്രന്‍ കഴിഞ്ഞ വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി. എന്നാല്‍ സുരേന്ദ്രന്‍ ഇപ്പോഴും ഈ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്നാണ് കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നും കെ.സുന്ദരയെ തനിക്ക് അറിയില്ല. പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോട് ഇല്ലായിരുന്നു എന്നുമാണ് ചോദ്യം ചെയ്യലില്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

എന്നാല്‍ കെ.സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയ്യാറാക്കിയ കാസര്‍ഗോട്ടെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കേസില്‍ ബി.ജെ.പി. കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ് വി. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും സുരേന്ദ്രന്റെ അടുത്ത സുഹൃത്തുമായ സുനില്‍ നായിക്, സുരേഷ് നായിക്, ലോകേഷ് മൊണ്ട, മണികണ്ഠ റൈ, മുരളീധര യാദവ് എന്നിവരെക്കൂടി പ്രതിചേര്‍ത്തു. തെളിവ് നശിപ്പക്കല്‍ അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോഴക്കേസ്: ഫോണ്‍ നഷ്ടപ്പെട്ടെന്ന മൊഴി തെറ്റ്, കെ.സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
'ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദം', പാലാ ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Related Stories

No stories found.
logo
The Cue
www.thecue.in