ആക്രമണം ആസൂത്രണം ചെയ്യുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് പള്‍സര്‍ സുനി; സിദ്ദീഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ആക്രമണം ആസൂത്രണം ചെയ്യുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് പള്‍സര്‍ സുനി; സിദ്ദീഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദീഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

അബാദ് പ്ലാസയില്‍ വെച്ച് ആസൂത്രണം ചെയ്യുമ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറയില്ല എന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദീഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയപ്പോള്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.

ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് സിദ്ദീഖിനെ മൊഴിമാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. നേരത്തെയും സിദ്ദീഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജൂലൈ 15നാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in