മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്ന് അടുത്ത ദിവസം ഓണ്‍ലൈനിലൂടെ അംഗത്വം സ്വീകരിക്കും. ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായതില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്ന് എബ്രഹാം ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍
'സക്കീറിന് തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ട്', അന്വേഷണ റിപ്പോര്‍ട്ട് രക്ഷിക്കാനുദ്ദേശിച്ചുള്ളതെന്നും എംഎം ലോറന്‍സ്

സിപിഎം അതിന്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. അതിനാല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് ആ പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരുവനന്തപുരത്ത് ബിജെപി സമരവേദികളിലടക്കം മിലന്‍ എത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in