ആരോപണങ്ങള്‍ക്ക് പിന്നില്‍ വിവാരവകാശഗുണ്ടയെന്ന് സക്കീര്‍ ഹുസൈന്‍; പുറത്താക്കിയിട്ടില്ലെന്ന് സിപിഎം നേതൃത്വം

ആരോപണങ്ങള്‍ക്ക് പിന്നില്‍ വിവാരവകാശഗുണ്ടയെന്ന് സക്കീര്‍ ഹുസൈന്‍; പുറത്താക്കിയിട്ടില്ലെന്ന് സിപിഎം നേതൃത്വം
Published on

കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ മാറ്റിയിട്ടില്ലെന്ന് സിപിഎം നേതൃത്വം. വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സക്കീര്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു.

ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ തന്നെയാണ്. ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.

സിഎന്‍ മോഹനന്‍

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ കളമശ്ശേരിയിലെ വിവരാവകാശ ഗുണ്ടയാണെന്ന് സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചു. പരാതി നല്‍കി ആളുകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണ് പിന്നില്‍. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്.

പ്രളയഫണ്ട് തട്ടിപ്പുമായി യാതൊരു ബന്ധവുമില്ല. വ്യക്തി എന്നനിലയില്‍ തന്റെ ജീവിതത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് അറിയാം.പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് കാര്യങ്ങള്‍ പറയേണ്ടതെന്നും സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in