'കേരളത്തിലെ ശിശുപരിപാലനം മോശം' ; ആര്‍എസ്എസ് വേദിയില്‍ സിപിഐഎം മേയര്‍

'കേരളത്തിലെ ശിശുപരിപാലനം മോശം' ; ആര്‍എസ്എസ് വേദിയില്‍ സിപിഐഎം മേയര്‍

ആര്‍എസ്എസ് സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകയായി സിപിഐഎം മേയര്‍. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനത്തില്‍ ഉദ്ഘാടകയായെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനമെന്നും ബീന ഫിലിപ്പ് വേദിയില്‍ പറഞ്ഞു.

ആര്‍എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഐഎം നിലപാട്. പാര്‍ട്ടി അനുഭാവികളായ കുട്ടികള്‍ അത്തരം ശോഭായാത്രകളില്‍ പങ്കെടുക്കുന്നത് സിപിഐഎം വിലക്കുകയും ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ബദല്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in