രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിയ്ക്ക് വളര്‍ച്ച, വോട്ട് സംബന്ധിച്ച് കൃത്യമായി വിലയിരുത്താനാവുന്നില്ലെന്ന് സിപിഎം

രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിയ്ക്ക് വളര്‍ച്ച, വോട്ട് സംബന്ധിച്ച് കൃത്യമായി വിലയിരുത്താനാവുന്നില്ലെന്ന് സിപിഎം

ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ട് സംബന്ധിച്ച് കൃത്യമായി വിലയിരുത്താന്‍ കഴിയുന്നില്ലെന്ന് സി.പി.ഐ.എം. കൊല്ലം ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സുദേവന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

കൊല്ലം ചാത്തന്നൂരിലെ ബി.ജെ.പി വളര്‍ച്ചയെ ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് വളരാനായിട്ടുണ്ട്.

ചാത്തന്നൂരില്‍ 71 ബൂത്തുകളില്‍ ബി.ജെ.പി മുന്നിലെത്തിയതും 113 ഇടത്തില്‍ രണ്ടാം സ്ഥാനത്ത് വന്നതും ഗൗരവമേറിയതാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.ബി.ജെ.പി വോട്ട് വളര്‍ച്ച ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേകം പരിശോധിക്കപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ ചാത്തന്നൂര്‍ മണ്ഡലത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിരുന്നു. ഈ പ്രശ്‌നങ്ങളില്‍ അപ്പോള്‍ തന്നെ പരാതി കൊടുക്കാനും നടപടിയെടുക്കാനും മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

ബിജെപിയുടെ പ്രചാരണത്തിനായി സംസ്ഥാനത്തെ നേതാക്കള്‍ വരെ എത്തി. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ ബി.ജെ.പി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാന്‍ അവരുടെ പ്രചരണത്തിന് കഴിഞ്ഞു. ഇടത് വോട്ടുകളും ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു.

കൊല്ലത്ത് മുകേഷിന്റെ സ്ഥാനാര്‍ഥിത്തത്തെ ചൊല്ലി പാര്‍ട്ടിഘടകങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. കശുവണ്ടിമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതാണ് കുണ്ടറയിലെ പരാജയത്തിന് കാരണമെന്നും റിപ്പോര്‍ട്ട് ആരോപിച്ചു.

Related Stories

No stories found.
The Cue
www.thecue.in