പശുവിനെ ദേശീയ മൃഗമാക്കണം; മൗലികാവകാശം ബീഫ് കഴിക്കുന്നവരുടേത് മാത്രമല്ലെന്ന് അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമാക്കണം; മൗലികാവകാശം ബീഫ് കഴിക്കുന്നവരുടേത് മാത്രമല്ലെന്ന് അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അതിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കണമെന്നും അലഹബാദ് ഹൈക്കോടതി.

മൗലികാവകാശം ബീഫ് കഴിക്കുന്നവരുടെ മാത്രമല്ലെന്നും പശുക്കളെ ആരാധിക്കുകയും അതിനെ സാമ്പത്തികമായി ആശ്രയിക്കുകയും ചെയ്യുന്നവരുടേത് കൂടിയാണെന്നും പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രധാന ഭാഗമാണെന്ന് നിരീക്ഷിച്ചു കൊണ്ട് കോടതി പറഞ്ഞു.

ബീഫ് കഴിച്ചുവെന്നതിന്റെ പേരില്‍ ആള്‍ക്കുട്ട ആക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നതിനിടയിലാണ് അലഹഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം. പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയ ജാവേദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

അപേക്ഷകന്‍ ആദ്യമായല്ല ഇത്തരം കുറ്റം ചെയ്ത് സമൂഹത്തിന്റെ ഐക്യം തകര്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞത്. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഇതിനായി ബില്‍ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.

ജീവിക്കാനുള്ള അവകാശം കൊല്ലാനുള്ള അവകാശത്തിന് മുകളിലാണെന്നും ബീഫ് കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മുസ്ലിം ഭരണാധികാരികള്‍ അവരുടെ ഭരണകാലത്ത് പശുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവരുടെ മതപരമായ ഉത്സവങ്ങളില്‍ പശുക്കളെ ബലി നല്‍കുന്നത് നിരോധിച്ചത് ഇതിന് ഉദാഹരണമാണെന്നും ബെഞ്ച് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in