കേരളത്തിലെ കൊവിഡിലും ജനിതകമാറ്റം; വ്യാപനശേഷിയില്‍ വ്യക്തതയില്ലെന്നും കെ.കെ.ശൈലജ

കേരളത്തിലെ കൊവിഡിലും ജനിതകമാറ്റം; വ്യാപനശേഷിയില്‍ വ്യക്തതയില്ലെന്നും കെ.കെ.ശൈലജ
Published on

കൊവിഡ് വൈറസില്‍ ജനികമാറ്റം സംഭവിക്കുന്നതായി കേരളത്തില്‍ നടത്തിയ ഗവേഷണത്തിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. ബ്രിട്ടനില്‍ സംഭവിച്ച ജനിതമാറ്റമാണോയെന്നതില്‍ കൂടുതല്‍ ഗവേഷണം ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

യു.കെയില്‍ നിന്നും എത്തിയ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ജനിതമാറ്റം സംഭവിച്ച വൈറസിന്റെ വ്യാപന ശേഷി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

കേരളത്തില്‍ കൊവിഡില്‍ ഭയപ്പെട്ടതു പോലെയുള്ള വര്‍ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. മരണനിരക്കും കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in