താളം തെറ്റിച്ച് തൊഴില്‍ ഇല്ലായ്മ; രണ്ടാം തരംഗത്തില്‍ ജോലി നഷ്ടമായത് ഒരു കോടി പേര്‍ക്ക്

താളം തെറ്റിച്ച് തൊഴില്‍ ഇല്ലായ്മ; രണ്ടാം തരംഗത്തില്‍ ജോലി നഷ്ടമായത് ഒരു കോടി പേര്‍ക്ക്

ന്യൂദല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് ജോലി നഷ്ടമായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കോണമി. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകാന്‍ കാരണമായി.

ഏപ്രില്‍ മാസത്തില്‍ 8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക്‌ മെയ് മാസത്തില്‍ 12 ശതമാനമായി ഉയര്‍ന്നു. 2020 മെയ് മാസത്തില്‍ 23.5 എന്ന റെക്കോഡ് ഉയരത്തിലായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും രണ്ടാം തരംഗം തൊഴില്‍ മേഖലയുടെ താളം തെറ്റിച്ചത്.

തിരിച്ചുവരവ് പെട്ടെന്നുണ്ടാകില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അസംഘടിത മേഖല താരതമ്യേന വേഗത്തില്‍ മെച്ചപ്പെടുമെങ്കിലും മറ്റു മേഖലകള്‍ക്ക് സാവധാനത്തില്‍ മാത്രമേ തിരിച്ചു വരാന്‍ സാധിക്കുകയുള്ളൂ.

കുടുംബങ്ങളുടെ വരുമാനത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത് എന്നാണ് 1.75 ലക്ഷം വീടുകളില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ സിഇഒ മഹേഷ് വ്യാസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in