മാസ്‌ക് ഇല്ലെങ്കില്‍ 500, കൂട്ടം കൂടിയാല്‍ 5000; കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂട്ടി

മാസ്‌ക് ഇല്ലെങ്കില്‍ 500, കൂട്ടം കൂടിയാല്‍ 5000; കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂട്ടി

കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂട്ടി. പലയിടങ്ങളിലും ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കാര്യമാക്കാത്ത സാഹചര്യത്തിലാണ് പിഴത്തുക ഉയര്‍ത്തുന്നത്. മാസ്‌കില്ലാതെ പൊതുസ്ഥലത്തിറങ്ങുന്നവര്‍ക്കുള്ള പിഴ 200ല്‍ നിന്ന് 500 രൂപയാക്കി. പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പിയാലും ഇനി മുതല്‍ പിഴ 500 രൂപയാണ്.

നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴയ്ക്ക് പുറമെ നിയമ നടപടികളും നേരിടേണ്ടി വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു.

നിയന്ത്രണങ്ങളം ലംഘിച്ച് വിവാഹച്ചടങ്ങുകളില്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപയാകും പിഴ. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണലംഘനത്തിന് 2000 രൂപയും, കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയും പിഴ ചുമത്തും.

കൂട്ടം ചേര്‍ന്ന് നിന്നാല്‍ 5000 രൂപയാകും പിഴ. ക്വാറന്റൈന്‍ ലംഘനം 2000, സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണകള്‍, റാലി, തുടങ്ങിയവയുടെ നിയന്ത്രണലംഘനം 3000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 എന്നിങ്ങനെയാകും ഇനി മുതല്‍ പിഴ നല്‍കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in