വ്യക്തികളുടെ വിവരങ്ങള്‍ പൊലീസ് ദുരുപയോഗം ചെയ്യും, സര്‍ക്കാരിന്റേത് ഭരണഘടനാ വിരുദ്ധ തീരുമാനമെന്ന് കമാല്‍ പാഷ

കെമാല്‍ പാഷ
കെമാല്‍ പാഷ

കോവിഡ് രോഗികളുടെ ഫോണ്‍ കോള്‍ രേഖകള്‍ പൊലീസ് ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനവും, ഭരണഘടനാ വിരുദ്ധ തീരുമാനവുമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. രോഗിയെയും രോഗമില്ലാത്ത ഒരാളെയും വേര്‍തിരിച്ചുകാണാന്‍ ഭരണഘടന ഒരിക്കലും അനുവദിക്കുന്നില്ല. പൊലീസ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കെമാല്‍ പാഷ. പൊലീസിന് ഈ അധികാരം ഒരിക്കലും കൊടുക്കാന്‍ പാടില്ലായിരുന്നു. പൊലീസും പട്ടാളവും മതിയല്ലോ എല്ലാ കാര്യത്തിനും. വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമാണ് ഇത്.

കെമാല്‍പാഷയുടെ പ്രതികരണം

നാട് ഭരിക്കുന്നത് കൊവിഡ് ആണ്. അഴിമതികള്‍ മൂടിവെക്കാന്‍ കൊവിഡിനെ ഉപയോഗിക്കുകയാണ്. നാട് കത്തുന്ന രീതിയിലുള്ള അഴിമതി ആരോപണങ്ങളും തെളിവുകള്‍ വരുമ്പോള്‍ കൊവിഡും, കൊറോണയും കൊണ്ട് അത് മൂടിവെക്കുകയാണ്. ജനങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ കൊവിഡിനെ ഉപയോഗിക്കുകയാണ്. രോഗം ഒരു കുറ്റകൃത്യമല്ല. അത് എപ്പോഴും എല്ലാവര്‍ക്കും വരാം. സ്വകാര്യതയുടെ പ്രശ്‌നങ്ങളുടെ. നിയമവിരുദ്ധമാണ് ഈ തീരുമാനം. ഭസ്മാസുരന് പണ്ട് വരം കൊടുത്തെന്ന് പറഞ്ഞത് പോലെയാണ് ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ പൊലീസിന് അനുമതി നല്‍കുന്നത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യാനാകുന്നതാണ്. കൊവിഡ് പ്രതിരോധം ആരോഗ്യവകുപ്പിന്റെ ചുമതലയാണ്. ഒരാള്‍ ഫോണ്‍ ചെയ്യുന്ന വഴി കൊറോണ പരത്തില്ലല്ലോ. പൊലീസിന് ഈ രേഖകള്‍ വച്ച് മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചേക്കാം.

കെമാല്‍ പാഷ
എന്തുകൊണ്ട് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടണം; ഇരകള്‍ക്ക് പറയാനുള്ളത്

മീഡിയാവണ്ണിലാണ് കമാല്‍പാഷയുടെ പ്രതികരണം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചത് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് ശേഖരിക്കുന്നതും വിവാദമായിരിക്കുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in