കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്രസർക്കാരിന് നോട്ടീസ്

കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്രസർക്കാരിന് നോട്ടീസ്

രാജ്യത്തെ അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി നാളെ കേസ് പരിഗണിക്കുമെന്നും അറിയിച്ചു. കൊവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണവും വാക്‌സിനേഷന്‍ ക്രമീകരണവും എങ്ങനെയെന്നും എന്താണ് ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ പദ്ധതിയെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചു.

കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്രസർക്കാരിന് നോട്ടീസ്
മൂന്ന് ലക്ഷവും കടന്ന് കോവിഡ് രോഗികൾ; ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർധന

ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ ആറു ഹൈക്കോടതികള്‍ സമാന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടപെടല്‍. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ ഈ വിഷയത്തിൽ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകൾ എല്ലാം സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി, അലഹബാദ് ഹൈക്കോടതികള്‍ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കത്ത ഹൈക്കോടതികളും സമാന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in