‘ആ സന്ദേശം എന്റേതല്ല’; വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി രത്തന്‍ ടാറ്റ

‘ആ സന്ദേശം എന്റേതല്ല’; വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി രത്തന്‍ ടാറ്റ

Published on

കൊവിഡ് മൂലം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കാര്യമായ പ്രതിസന്ധിയുണ്ടാകില്ലെന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് രത്തന്‍ ടാറ്റ. താന്‍ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും, പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തു.

ലോക്ക്ഡൗണിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിവേഗം തിരിച്ചെത്തും എന്ന് രത്തന്‍ ടാറ്റ പറഞ്ഞതായായിരുന്നു വ്യാജസന്ദേശം. സമൂഹമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് വന്‍തകര്‍ച്ചയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ വിദഗ്ധര്‍ക്ക് മാനുഷിക പ്രോത്സാഹനത്തെ കുറിച്ചോ, കഠിനാധ്വാനത്തെ കുറിച്ചോ അറിയില്ല. കൊറോണ വൈറസിനെ അതിജീവിച്ച് ഇന്ത്യന്‍ വിപണി തിരിച്ചുവരുമെന്നും രത്തന്‍ ടാറ്റയുതേതായി പ്രചരിച്ച വ്യാജ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഈ സന്ദേശം താന്‍ എഴുതുകയോ പറയുകയോ ചെയ്തതല്ലെന്ന് രത്തന്‍ ടാറ്റ അറിയിച്ചു. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി പറയും. എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും രത്തന്‍ ടാറ്റ തന്റെ ട്വിറ്ററില്‍ കുറിച്ചു.

logo
The Cue
www.thecue.in