കൊവിഡ് 19 : സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ 

കൊവിഡ് 19 : സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ 

Published on

കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആഘോഷങ്ങളോ ആളുകള്‍ ഒരുമിക്കുന്ന പരിപാടികളോ നടത്താതിരിക്കേണ്ട സ്ഥിതിയില്ല. ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തിലും ആരോഗ്യവകുപ്പിന് ഇതേ സമീപനമാണെന്നും മന്ത്രി വിശദീകരിച്ചു. പൊങ്കാലയ്ക്ക് മുന്നോടിയായി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളള്‍ ഉള്ളവര്‍ ഉത്സവങ്ങളില്‍ നിന്നടക്കം മാറി നില്‍ക്കണം. പരിപാടികളോ ചടങ്ങുകളോ വേണ്ടെന്ന് വെയ്ക്കുന്നത് പരിഭ്രാന്തി സൃഷ്ടിക്കാനാണ് ഇടയാക്കുകയെന്നും മന്ത്രി വിശദീകരിച്ചു.

കൊവിഡ് 19 : സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ 
പ്രളയ ഫണ്ട് തട്ടിപ്പ് : സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതി 

മുമ്പും സര്‍ക്കാര്‍ അത്തരം സമീപനം സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് കൊറോണ വൈറസ് ജാഗ്രത തുടരുമെന്നും അവര്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കുക. രോഗബാധ സംശയിക്കുന്നവരെ പ്രത്യേകം മാറ്റുന്നത് തന്നെ പര്യാപ്തമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം തെലങ്കാനയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരുടെ സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. ആലപ്പുഴയിലെ ഐസൊലേഷന്‍ വാര്‍ഡുള്‍പ്പെടെയാണ് വിലയിരുത്തുന്നത്. വൈകീട്ട് കണ്‍ട്രോള്‍ റൂം അവലോകനത്തിലും പങ്കെടുക്കുന്നുണ്ട്.

logo
The Cue
www.thecue.in