അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കണം; കൊവിഡ് നിയന്ത്രണത്തിനല്ല പി.ആര്‍ വര്‍ക്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ബെന്നി ബെഹനാന്‍

അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കണം; കൊവിഡ് നിയന്ത്രണത്തിനല്ല പി.ആര്‍ വര്‍ക്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ബെന്നി ബെഹനാന്‍

കൊവിഡ് കണക്കുകളിലും മരിച്ചവരുടെ എണ്ണത്തിലും സംസ്ഥാന സര്‍ക്കാര്‍ കള്ളത്തരം കാണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എം.പി. കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്. കൊവിഡ് നിയന്ത്രിക്കാനായിരുന്നില്ല, പി.ആര്‍ വര്‍ക്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ബെന്നി ബെഹനാന്‍ വിമര്‍ശിച്ചു. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കിട്ടിയ അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രിയും തിരിച്ചു നല്‍കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

കളിയിലെ കമന്റേറ്റര്‍മാരെ പൊലെ കൊവിഡിന്റെ കന്ററി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറി. എന്നിട്ടും നിയന്ത്രിക്കാനായി ഒന്നും ചെയ്തില്ലെന്നും ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.

ടെസ്റ്റില്‍ കൃത്രിമം നടത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ട് കോടിയിലധികം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ 90 ലക്ഷം മാത്രമാണ് കേരളത്തില്‍ ചെയ്തതെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in