കൊവിഡ് കേസുകളുടെ വര്‍ധന പ്രതീക്ഷിച്ചത്, കൃത്യമായ മുന്നൊരുക്കമുണ്ട്

കൊവിഡ് കേസുകളുടെ വര്‍ധന പ്രതീക്ഷിച്ചത്, കൃത്യമായ മുന്നൊരുക്കമുണ്ട്
image : manorama news
Published on

സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് കേസുകളില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിനായി മുന്നൊരുക്കം നടത്തിയിരുന്നു. പുറത്തുനിന്ന് വരുന്നവര്‍ കൃത്യമായി ക്വാറന്റൈനില്‍ തുടര്‍ന്നാല്‍ അവരില്‍ നിന്ന് രോഗം പടരാനുള്ള സാധ്യത ഇല്ലാതാകും. ഇതിലൂടെ കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറത്തുനിന്ന് വരുന്നവരുടെ കൊവിഡ് പൊസിറ്റിവ് കേസുകള്‍ മാനേജ് ചെയ്യാവുന്നതാണ്. ക്വാറന്റൈന്‍ ലംഘിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചാല്‍ നിയന്ത്രണം ശ്രമകരമാകും. മരണത്തിന്റെ എണ്ണം കൂടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ അറിയിക്കാതെ പുറത്തുനിന്ന് ഒരു കാരണവശാലും ആളുകളെ എത്തിക്കരുതെന്നും ആരോഗ്യമന്ത്രി.

കേരളത്തില്‍ ഇതുവരെ സാമൂഹ്യവ്യാപന ലക്ഷണമില്ലെന്നും ആരോഗ്യമന്ത്രി. കേരളത്തില്‍ പിന്തുടരുന്ന ഹോം ക്വാറന്റൈന്‍ രീതി അംഗീകരിക്കപ്പെടുന്നത്. ഹോം ക്വാറന്റൈനില്‍ ആളുകള്‍ കൃത്യമായി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

തുടക്കം മുതല്‍ കൊവിഡിന്റെ കാര്യത്തില്‍ കൃത്യമായ മുന്നൊരുക്കമുണ്ടായിരുന്നു. ആദ്യത്തേതിനേക്കാള്‍ ഇരട്ടി രോഗബാധിതര്‍ ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലൊക്കെ കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in