രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍; ഡിസിജിഐ അംഗീകാരം

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍; ഡിസിജിഐ അംഗീകാരം

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് അനുമതി. കൊവാക്‌സീന്‍ കുത്തിവെയ്ക്ക് നല്‍കാന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അംഗീകാരം നല്‍കി.

കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍. നേരത്തെ പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചിരുന്നു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വാക്‌സിന് കേന്ദ്ര അനുമതി ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ സ്വീകരിച്ച കുട്ടികളില്‍ രൂപപ്പെട്ട രോഗപ്രതിരോധ ശേഷിയും സുരക്ഷയും മുതിര്‍ന്നവര്‍ക്ക് സമാനമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

The Cue
www.thecue.in