കോടതി ഇന്നത്തേക്ക് പിരിഞ്ഞു; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോടതി ഇന്നത്തേക്ക് പിരിഞ്ഞു; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. നാളെ ഉച്ചയ്ക്ക് 1.45നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.

കേസ് നാളെ പരിഗണിക്കണമെങ്കില്‍ ആകാമെന്ന് ഡിജിപി കോടതിയെ അറിയിക്കുകയായിരുന്നു. കേസ് അനാവശ്യമായി നീട്ടുന്നുണ്ടെന്ന് ഒരു ആരോപണമുണ്ടെന്നും കോടതി പറഞ്ഞു.

ഗൂഢാലോചന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി വിധികള്‍ കൂടി വായിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ദിലീപ് ഇന്ന് കോടതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

തനിക്കെതിരായ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഗൂഢാലോചന നടത്തിയതില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍. തന്നെ ജയിലില്‍ അടയ്ക്കണം എന്ന ഉദ്ദേശ്യത്തോട് കൂടി രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ടാണ് ഈ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഗൂഢാലോചന നടന്നിരിക്കുന്നത്. അത് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് കേസില്‍ എഡിജിപി ഉള്‍പ്പെട്ടിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍

അതേസമയം പ്രോസിക്യൂഷന്റെ കൈവശം ദിലീപിനെതിരായ തെളിവുകളുണ്ടെന്ന് കോടതി. ബാലചന്ദ്രകുമാറിന്റെ വാദം വിശ്വാസത്തിലെടുക്കരുതെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കേട്ടതിന് ശേഷമാണ് കോടതി തെളുവുകള്‍ ഉണ്ടെന്ന് പറഞ്ഞത്. കോടതിയില്‍ സീല്‍ഡ് കവറില്‍ ദിലീപ് കൈമാറിയ രേഖകള്‍ പ്രോസിക്യൂഷന് കൈമാറാമോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ അത് സാധ്യമല്ലെന്ന് പ്രതിഭാഗം അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in