'ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന് രാജ്യമല്ല മാപ്പ് പറയേണ്ടത്': സീതാറാം യെച്ചൂരി

'ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന് രാജ്യമല്ല മാപ്പ് പറയേണ്ടത്': സീതാറാം യെച്ചൂരി

ബി.ജെ.പി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയും ഇന്ത്യന്‍ സര്‍ക്കാരും ഒന്നല്ല. ബിജെപി ദേശീയ നേതാക്കള്‍ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ നടപടികള്‍ ഉണ്ടായില്ല. ബി.ജെ.പി കാരണം ഇപ്പോള്‍ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ട്. നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നല്‍കേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ കൊച്ചിയില്‍ പറഞ്ഞു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വാണിജ്യ മന്ത്രി പറഞ്ഞു. നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി ആവശ്യമായ നടപടി എടുക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ടവരല്ല പരാമര്‍ശം നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in