കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന വൈറസിന്റെ വകഭേദം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി, 'മുന്‍കരുതലുകളെടുത്തിട്ടുണ്ട്'

കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന വൈറസിന്റെ വകഭേദം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി, 'മുന്‍കരുതലുകളെടുത്തിട്ടുണ്ട്'

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ബ്രിട്ടണില്‍ 70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന കൊവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നിരവധി യൂറോപ്യന്‍ രാജ്യങ്ങളും, കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടണില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ ജാഗ്രതയിലാണെന്നും, മുന്‍കരുതലുകള്‍ സ്വീകരിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യമുന്‍കരുതലുകളും എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ പൂര്‍ണ ജാഗ്രതയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബ്രിട്ടണില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യത്തിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Coronavirus Latest Type Health Minister Says There Is No Need To Worry

Related Stories

No stories found.
logo
The Cue
www.thecue.in