കൊറോണ:ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തി; കേരളത്തിലെ മത്സ്യകയറ്റുമതിക്ക് തിരിച്ചടി
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തിവെച്ചു. ഇതോടെ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. അമേരിക്ക കേരളത്തിലെ ചെമ്മീന്‍ കയറ്റുമതിക്ക് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കേരളത്തിലെ കായലില്‍ നിന്നുള്ള ഞണ്ടിന് ചൈനയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ചൈന ഇറക്കുമതി നിര്‍ത്തിയതോടെ ഞണ്ടിന്റെ വില കുറഞ്ഞു. ഒരുകിലോ ഞണ്ടിന് 250 രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഞണ്ടിന് പുറമേ അയല, വേളൂരി, കൊഴുവ എന്നിവയും കേരളത്തില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 7000 കോടിയുടെ മത്സ്യമാണ് ചൈനയിലേക്ക് കേരളത്തില്‍ നിന്നും കയറ്റി അയച്ചത്.
മത്സ്യത്തൊഴിലാളികള്‍ കടലാമ്മയെ പിടിക്കുന്നുവെന്ന് ആരോപിച്ച് ചെമ്മീനിന് അമേരിക്കയുടെ നിരോധനമുണ്ട്. 47500 കോടിയുടെ മത്സ്യക്കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്നുള്ളതെന്നും ചൈനയുടെ തീരുമാനം തിരിച്ചടിയാകുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജ്ജ് ദ ക്യുവിനോട് പറഞ്ഞു.
ചൈനയിലെ ആഭ്യന്തര ആവശ്യത്തിന് വേണ്ടി മാത്രമല്ല കേരളത്തില്‍ നിന്നുള്ള മത്സ്യം ഉപയോഗിക്കുന്നത്. ഇവയില്‍ നിന്നും ഉണ്ടാക്കി മറ്റ് രാജ്യങ്ങളിലേക്ക് അവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്. രണ്ട് രീതിയിലും കേരളത്തിലെ മത്സ്യമേഖലയ്ക്ക് ഇത് തിരിച്ചടിയാണ്.
ചാള്‍സ് ജോര്‍ജ്ജ്