ലൈഫ് മിഷന്‍ വിവാദത്തില്‍ കോണ്‍ഗ്രസ് സമരത്തിന്, ഉമ്മന്‍ചാണ്ടിയും,ചെന്നിത്തലയും, മുല്ലപ്പള്ളിയും സത്യഗ്രഹം നടത്തും

ലൈഫ് മിഷന്‍ വിവാദത്തില്‍ കോണ്‍ഗ്രസ് സമരത്തിന്, ഉമ്മന്‍ചാണ്ടിയും,ചെന്നിത്തലയും, മുല്ലപ്പള്ളിയും സത്യഗ്രഹം നടത്തും

ലൈഫ് മിഷന്‍ ഫ്‌ലാറ്റ് കരാറിനെച്ചൊല്ലിയുടെ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിന് ഒരുങ്ങുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴവിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് റെഡ് ക്രസ്റ്റന്റ് കരാര്‍ നല്‍കിയതെന്നും കോഴ നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏകദിന സത്യഗ്രഹം നടത്തും.

തൃശൂര്‍ വടക്കഞ്ചേരിയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഏകദിന സത്യഗ്രഹസമരം. ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തിലുണ്ടായ വര്‍ധന അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ ഫ്‌ലാറ്റ് അഴിമതി ഹൈക്കോടതി നിരീക്ഷണത്തില്‍ സി ബി ഐ അന്വേഷിക്കണമെന്നും ബെന്നി ബഹനാന്‍.

ലൈഫ് മിഷന്‍ വിവാദത്തില്‍ കോണ്‍ഗ്രസ് സമരത്തിന്, ഉമ്മന്‍ചാണ്ടിയും,ചെന്നിത്തലയും, മുല്ലപ്പള്ളിയും സത്യഗ്രഹം നടത്തും
ലൈഫ് മിഷന്‍ കോഴ സര്‍ക്കാര്‍ അറിവോടെയെന്ന് ചെന്നിത്തല, തോമസ് ഐസക് 'കോഴസാക്ഷി'യെന്നും പ്രതിപക്ഷനേതാവ്

ലൈഫ് മിഷന്‍ ഇടപാടില്‍ ഒരു കോടി രൂപയല്ല നാലേകാല്‍ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ പറഞ്ഞെന്നും രമേശ് ചെന്നിത്തല ധനകാര്യമന്ത്രി പറയുന്നു, എനിക്കും ഇത് അറിയാമായിരുന്നു എന്ന്. തട്ടിപ്പ് നടന്നു എന്ന് അറിഞ്ഞിട്ട് അദ്ദേഹം ആദ്യം ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായിരുന്നില്ലേ. അദ്ദേഹം അത് ചെയ്തില്ല, എന്തുകൊണ്ട് അറിയിച്ചില്ല. കോഴ സാക്ഷിയെന്നാണ് തോമസ് ഐസക്കിനെ വിശേഷിപ്പിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ്. ഈ മന്ത്രിയാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ വിടുന്നതെന്നും ചെന്നിത്തല. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. കോഴ ഇടപാട് നടന്നിട്ട് അറിഞ്ഞിട്ടും അറിയിക്കാതിരുന്ന ആള്‍ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലില്‍ എങ്ങനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in