'ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയോ'; സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ വിവാദ ചോദ്യം

'ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയോ'; സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ വിവാദ ചോദ്യം

സാക്ഷരതാ മിഷന്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ വിവാദ ചോദ്യം. 'ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ?' എന്നാണ് ചോദ്യം. രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യമുള്ളത്.

ചോദ്യം തയ്യാറാക്കിയത് തങ്ങളല്ലെന്നും ഹയര്‍ സെക്കണ്ടറി ബോര്‍ഡ് ആണെന്നുമാണ് സാക്ഷരതാ മിഷന്റെ വശദീകരണം. എന്നാല്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്ക് ഉള്ളതെന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പ്രതികരണം.

സംഭവം വിശദീകരിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ബോര്‍ഡ് അറിയിച്ചു. സാക്ഷരതാ മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.

എട്ട് മാര്‍ക്കിന്റെ ചോദ്യത്തിന് രണ്ട് പുറത്തില്‍ ഉത്തരമെഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം ഒന്‍പതിനാണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണിപ്പോഴുള്ളത്.

സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം മനപൂര്‍വ്വം സിലബസിന് പുറത്ത് നിന്ന് ഉള്‍പ്പെടുത്തിയതാണന്നുമുള്ള ആരോപണങ്ങളുയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in